ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തോടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തിനിന്നും രാജിവയ്ക്കുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. എന്നാല്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസിനെ രാഹുല്‍ ഗാന്ധിയാണോ, യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയാണോ നയിക്കുന്നതെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമാകും. കഴിഞ്ഞ ലോക്സഭയില്‍ കക്ഷി നേതാവ് സ്ഥാനം ഏറ്റെടുക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല.
2014-ല്‍ 44 സീറ്റുമാത്രമാണ് കോണ്ഡഗ്രസിനുണ്ടായത്. ഇതിനെ തുടര്‍ന്ന് രാഹുലോ സോണിയയോ കക്ഷി നേതാവ് സ്ഥാനം ഏറ്റെടുക്കുന്നതില്‍ പിന്മാറുകയായിരുന്നു. പിന്നീട് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആയിരുന്നു സഭയില്‍ കോണ്‍ഗ്രസിന്റെ നേതാവ്. ഇത്തവണ 52 എംപിമാരാണ് കോണ്‍ഗ്രസിന് ലോക്സഭയിലുള്ളത്.
പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാലും രാഹുല്‍ ലോക്സഭ കക്ഷി നേതാവായേക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. 543 അംഗ ലോക്സഭയില്‍ 55 സീറ്റാണ് പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിക്കാന്‍ വേണ്ടത്. നാല് സീറ്റുള്ള എന്‍സിപി കോണ്‍ഗ്രസില്‍ ലയിക്കുന്നതോടെ ഇത് സാധ്യമാകും. ഇതുസംബന്ധിച്ച് രാഹുല്‍ ഗാന്ധി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി ചര്‍ച്ച നടത്തിയിരുന്നു. അങ്ങനെയായാല്‍ ശരദ് പവാര്‍ പ്രതിപക്ഷ നേതാവായേക്കുമെന്നാണ് സൂചന.
Post Your Comments