Latest NewsIndia

കരടി ആക്രമിച്ച യജമാനന് രക്ഷയ്ക്കായെത്തിയത് വളര്‍ത്തു നായ്ക്കള്‍

നാഗര്‍കോവില്‍: കൃഷി ഇടത്തില്‍ വച്ച് കര്‍ഷനു നേരെ കരടി ആക്രമണം. തമിഴ്‌നാട് നാഗര്‍ കോവിലാണ് മധ്യവയസ്‌കനായ കര്‍ഷകനെ കരടി ആക്രമിച്ചത്. എന്നാല്‍ യജമാനനെ കരടി ഉപദ്രവിക്കുന്നതു കണ്ട വളര്‍ത്തുനായ്ക്കള്‍ അതിനെ കടിച്ചോടിച്ചു. അരുവായ്‌മൊഴി സമത്വപുരം സ്വദേശി ദേവസഹായ(60)ത്തെയാണ് കരടിയുടെ ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ ദിവസം പൊയ്‌ഗൈ ഡാമിനടുത്തുള്ള കൃഷിയിടത്തില്‍ വച്ചാണ് സംഭവം നടന്നത്.

താന്‍ മാവും മാവും കശുമാവും കൃഷിചെയ്യുന്ന സ്ഥലത്ത് മൂന്നു വളര്‍ത്തു നായകള്‍ക്കൊപ്പം എത്തിയതായിരുന്നു ദേവസഹായം. പെട്ടന്ന് ദേവസഹായത്തിന് നേരെ കരടി ചാടിവീണ് ആക്രമിക്കുകയായിരുന്നു. ഇയാളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ വളര്‍ത്തുനായ്ക്കള്‍ കരടിയെ കടിച്ചോടിച്ചു. നായ്ക്കളുടെ പ്രതിരോധത്തില്‍ ചെറുത്തു നില്‍ക്കാനാവാതെ കരടി ഓടി രക്ഷപ്പെട്ടു.

ആക്രമണത്തില്‍ പരിക്കേറ്റ ദേവസഹായം വിവരം ബന്ധുക്കളെ ഫോണില്‍ വിളിച്ചറിയിക്കുകയും ബന്ധുക്കളും വനപാലകരും നാട്ടുകാരും സ്ഥലത്തെത്തുകയും ചെയ്തു. ദേവസഹായത്തെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button