തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകടമരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഡിആര്‍ഐ ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതിനാലാണ് ഡിഐര്‍ഐ ഇവരെക്കുറിച്ച് ഡിആര്‍ഐ ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചത്. കേസില്‍ പിടിയിലായ പ്രകാശന്‍ തമ്പി ബാലഭാസ്‌കറിന്റെ സംഗീത പരിപാടിയുടെ സംഘാടകനായിരുന്നു.
പ്രധാന പ്രതിയെന്ന് പൊലീസ് സംശയിക്കുന്ന വിഷ്ണു സാമ്പത്തിക മാനേജരുമായിരുന്നു. ഇവര്‍ക്കെതിരെ അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് പൊലീസിനെ സമീപിച്ചിട്ടുണ്ട്. ബാലഭാസ്‌കറുമായി ബന്ധപ്പെട്ട പല സാമ്ബത്തിക ഇടപാടുകളും ബന്ധുക്കളേക്കാള്‍ കൂടുതല്‍ കൈകാര്യം ചെയ്തിരുന്നത് ഇവരാണെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ബാലഭാസ്‌കറിന്റെ പ്രോഗ്രാം കോഡിനേറ്ററായ പ്രകാശ് തമ്പിയെ ഡിആര്‍ഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു..
കേസില്‍ പുതിയ വെളിപ്പെടുത്തലുകളുണ്ടായ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം തുടങ്ങിയത്. ബാലഭാസ്‌കറിന്റെ അപകടവുമായി ബന്ധപ്പെട്ട് പാലക്കാട്ടെ ആശുപത്രി ഉടമയുടെ പേരിലും ബന്ധുക്കള്‍ സംശയം ഉന്നയിച്ചിരുന്നു
Post Your Comments