Latest NewsBikes & ScootersAutomobile

കാത്തിരിപ്പുകൾക്ക് വിരാമം : പുതിയ സ്കൂട്ടർ വിപണിയിലെത്തിച്ച് അപ്രീലിയ

ഏവരും കാത്തിരുന്ന സ്കൂട്ടർ വിപണിയിലെത്തിച്ച് അപ്രീലിയ. SR മോഡലിന് സമാനമായ സ്റ്റോം 125 മോഡലാണ് കമ്പനി അവതരിപ്പിച്ചത്. 14 ഇഞ്ച് വീലുകള്‍ക്ക് പകരം 12 ഇഞ്ച് അലോയ് വീലുകൾ, ഫ്റോഡിംഗിന് സഹായകമാവുന്ന ടയറുകൾ മുന്നില്‍ ഡിസ്‌ക്ക് ബ്രേക്കിന് പകരം ഇരു വശത്തും സിബിഎസ് നിലവാരമുള്ള ഡ്രം ബ്രേക്ക്, റെഡ് നിറമുള്ള അപ്രീലിയ ലോഗോയക്ക് പകരമായി വൈറ്റ് നിറമുള്ള ലോഗോ, പുതിയ ഗ്രാഫിക്സ് എന്നിവ പ്രധാന സവിശേഷതകൾ.

NEW-APRILIA-STORM-125

125 ഒറ്റ സിലിണ്ടര്‍ മൂന്ന് വാല്‍വ് എയര്‍കൂളിംഗ് എഞ്ചിൻ 7,500 rpm -ല്‍ 9.3 bhp കരുത്തും 6,250 Nm torque ഉം പരാമവധി സൃഷ്ടിച്ച് സ്കൂട്ടറിനെ നിരത്തിൽ കരുത്തനാക്കുന്നു. രണ്ട് നിറപ്പതിപ്പുകളിലെത്തുന്ന അപ്രീലിയ സ്റ്റോം 125നു 65,000 രൂപയാണ് എക്സ്ഷോറൂം വില. സുസുക്കി ആക്‌സസ്, ഹോണ്ട ഗ്രാസിയ,ടിവിഎസ് എന്റോർക് എന്നീ സ്കൂട്ടറുകളായിരിക്കും മുഖ്യ എതിരാളികൾ.

APRILIA-125

shortlink

Post Your Comments


Back to top button