സ്കൂട്ടറുകൾക്ക് പിന്നാലെ 150 സിസി ശ്രേണിയിൽ പുതിയ ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കാൻ ഒരുങ്ങി അപ്രീലിയ. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള ബൈക്കിന്റെ നിര്‍മ്മാണത്തിലാണ് കമ്പനി. 150-200 സിസിയ്ക്കുള്ളില്‍ വരുന്നതാണെന്നും വാഹനങ്ങളുടെ വില, പ്രകടക്ഷമത, ഫീച്ചറുകള്‍ എന്നിവ മുഖ്യമാണെന്നും പിയാജിയോ വെഹിക്കിള്‍സ് സിഇഒ ഡിയഗോ ഗ്രാഫി അറിയിച്ചു.
2018 ഓട്ടോ എക്സ്പോയില്‍ കമ്പനി അവതരിപ്പിച്ച അപ്രീലിയ RS 150, അപ്രീലിയ ടുവണോ എന്നിവയ്ക്ക് സമാനമായ മോഡലുകൾ ആയിരിക്കും ഇന്ത്യയിൽ എത്തുക എന്നാണ് സൂചന. RS 150 ഫുള്‍ ഫെയറിംഗ് രീതിയിലും ടുവണോ 150 സെമി ഫെയറിംഗ് രീതിയിലുമാണ് നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ ഇവയ്ക്ക് ചുറ്റും അലുമിനിയം പെരിമീറ്റര്‍ ഫ്രെയിമുമുണ്ട്. 150 സിസി ശേഷിയുള്ള ഒറ്റ സിലിണ്ടര്‍ ലിക്വിഡ് കൂളിംഗ് നാല് വാല്‍വ് ഫ്യുവല്‍ ഇഞ്ചക്റ്റഡ് എഞ്ചിൻ 10,000 rpm -ല്‍ 18 bhp കരുത്തും 7,500 rpm -ല്‍ 14 Nm torque ഉം സൃഷ്ടിച്ച് ബൈക്കിനെ നിരത്തിൽ കരുത്തനാക്കുന്നു. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണുള്ളത്.
Post Your Comments