ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി അധ്യക്ഷയായി സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തു. അതേസമയം ബിജെപിക്കെതിരെ പോരാടാന്‍ 52 എംപിമാര്‍ ധാരാളമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിക്കെതിരെ ഓരോ ഇഞ്ചിലും പോരാട്ടം നടത്തുമെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അധിക്ഷേപവും വിദ്വേഷവും നേരിടേണ്ടി വന്നേക്കുമെന്നും എന്നാല്‍ ഭരണഘടന സംരക്ഷിക്കാന്‍ മുന്നോട്ടിറങ്ങണമെന്നും രാഹുല്‍ എംപിമാരോട് പറഞ്ഞു.
കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ വോട്ടര്‍മാര്‍ക്ക് നന്ദിയര്‍പ്പിച്ച് സോണിയ ഗാന്ധി. വോട്ടര്‍മാര്‍ അര്‍പ്പിച്ച വിശ്വാസം കാക്കണമെന്ന് എംപി മാരോട് സോണിയ നിര്‍ദ്ദേശിച്ചു. മുന്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ് സോണിയയുടെ പേര് നിര്‍ദ്ദേശിച്ചത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. 10.30നു പാര്‍ലമെന്റ് ലൈബ്രറി ഹാളിലാണ് യോഗം ചേര്‍ന്നത്.
Post Your Comments