കൊച്ചി : നടൻ കുഞ്ചാക്കോ ബോബനെ ആക്രമിക്കാന്‍ ശ്രമിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചു. തോപ്പുംപടി മൂലങ്കുഴി സ്വദേശി ജോസഫിനാണു ഒരുവർഷം തടവുശിക്ഷ കോടതി വിധിച്ചത്. കുഞ്ചാക്കോബോബനടക്കം 8 സാക്ഷികളെ വിസ്തരിക്കുകയും നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കുകയും ചെയ്ത ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. 2018 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനുസമീപം കുഞ്ചാക്കോ ബോബനു നേരെ പ്രതി കഠാരവീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
Post Your Comments