ന്യൂഡല്‍ഹി: ശബരിമല വിശ്വാസസംരക്ഷണത്തിനായി കേന്ദ്ര ഇടപെടലുണ്ടാകുമെന്ന് ഉറപ്പ് നല്‍കി കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളെയും ഒന്നിച്ചുനിര്‍ത്താനുള്ള ശ്രമമുണ്ടാകുമെന്നും വി മുരളീധരന്‍ പറഞ്ഞു. വിശ്വാസസംരക്ഷണം ബിജെപിയുടെ പാര്‍ട്ടി നിലപാടാണെന്നും മുരളീധരന്‍ വ്യക്തമാക്കി. കേരളത്തില്‍ വോട്ടിങ് ശതമാനം ഉയരാതിരുന്നതിന്റെ കാരണം ബിജെപി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് മുന്നേറ്റമുണ്ടായില്ലെന്ന് പറയാനാകില്ലെന്ന് മുരളീധരന്‍ അഭിപ്രായപ്പെട്ടു. ഓരോ കാലത്തും ഓരോ സാഹചര്യത്തിലാണ് വോട്ടിങ് ശതമാനം കൂടുകയും കുറയുകയും ചെയ്യുന്നത്. പല സ്ഥലത്തും മുന്നേറ്റമുണ്ടായി. നേരത്തെ ഉണ്ടായിരുന്നതിനെക്കാള്‍ വലിയ തോതില്‍ വോട്ട് ശതമാനം വര്‍ദ്ധിച്ച സ്ഥലങ്ങളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ചില സ്ഥലങ്ങളില്‍ അതുണ്ടായില്ല. അതിന്റെ കാരണം എല്ലാവര്‍ക്കും അറിയാം. ബി ജെ പിയ്ക്ക് വിജയസാധ്യതയില്ലെന്ന് കണ്ട ആളുകള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തതാണ് വോട്ട് ശതമാനം കൂടാതിരുന്നതിന് കാരണമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments