KeralaLatest News

വാട്ട്സ്ആപ്പില്‍ പരസ്യങ്ങള്‍ ഉൾപ്പെടുത്താൻ തീരുമാനമായി

ഡൽഹി : വാട്ട്സ്ആപ്പില്‍ പരസ്യങ്ങള്‍ ഉൾപ്പെടുത്താൻ തീരുമാനമായി. വാട്ട്സ്ആപ്പിന്‍റെ സാറ്റാറ്റസുകളിലാണ് പരസ്യം പ്രത്യക്ഷപ്പെടുക.ഈ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറീസിനോട് സമാനമായിരിക്കുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

മുഴുവന്‍ സ്‌ക്രീനിലും നിറഞ്ഞു നില്‍ക്കുന്ന പരസ്യം മുകളിലേക്കു സ്വൈപ്പ് ചെയ്താല്‍ പരസ്യദാതാവിനെക്കുറിച്ചുള്ള, അല്ലെങ്കില്‍ ഉല്‍പന്നത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും നല്‍കുന്ന രീതിയിലായിരിക്കും ക്രമീകരിക്കുക.

എന്നാല്‍ ഫേസ്ബുക്ക് തീരുമാനം വാട്ട്സ്ആപ്പിന്‍റെ രൂപീകരണ ആദര്‍ശത്തിന് കടകവിരുദ്ധമാണ് എന്നാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം. വാട്ട്സ്ആപ്പ് സൃഷ്ടാക്കളായ ജാന്‍ കോം, ബ്രയന്‍ ആക്ഷന്‍ എന്നിവരുടെ ആദര്‍ശം പ്രകാരം വാട്‌സാപ്പില്‍ തങ്ങള്‍ പരസ്യങ്ങള്‍ കാണിക്കുകയോ, ഉപയോക്താക്കളുടെ സ്വകാര്യ ഡേറ്റ വില്‍ക്കുകയോ ചെയ്യില്ല എന്നാണ്. പകരം, ഓരോ ഉപയോക്താവില്‍ നിന്നും ഒരുവര്‍ഷത്തേക്ക് 99 സെന്റ്‌സ് വാങ്ങുമെന്നാണ്. പിന്നീട് 2014 ല്‍ വാട്ട്സ്ആപ്പ് ഫേസ്ബുക്ക് 19 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിന് ഏറ്റെടുത്തു.

ലോകത്തെ ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന സന്ദേശ കൈമാറ്റ ആപ്പുകളിലൊന്നാണ് വാട്ട്സ്ആപ്പ്. 150 കോടിയിലേറെ ഉപയോക്താക്കള്‍ ഉണ്ടെന്നാണ് കണക്ക്. ഇന്ത്യയില്‍ മാത്രം 30 കോടിയിലേറെ ഉപയോക്താക്കള്‍ ദിവസവും വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നു എന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button