ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ രണ്ടാം മന്ത്രിസഭയില്‍ സുഷമ സ്വരാജ് ഇല്ല. മന്ത്രിസഭയിലേക്കുള്ള മറ്റു മന്ത്രിമാര്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. അതേസമം കഴിഞ്ഞ അഞ്ച് വര്‍ഷം മോദി നല്കിയ ബഹുമാനത്തിനും രാജ്യത്തെ ജനങ്ങള്‍ക്കും വിദേശത്തുള്ള ഇന്ത്യക്കാര്‍ക്കും സേവനം ചെയ്യാന്‍ നല്കിയ അവസരത്തിനും
മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നന്ദി പറഞ്ഞു.
ആദ്യ മോദി മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജിനെ ഇത്തവണ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ല. ലോക്സഭയിലും സുഷമ ഇത്തവണ മത്സരിച്ചില്ല. ആരോഗ്യകാരണങ്ങള്‍ മൂലമാണ് സുഷമ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നത്. ഒന്‍പത് തവണ പാര്ലമെന്റേറിയനായിട്ടുള്ള സുഷമ വാജ്പേയി മന്ത്രിസഭയിലും മന്ത്രിയായിരുന്നു.
Post Your Comments