KeralaLatest News

പ്രവേശനോത്സവം ബഹിഷ്ക്കരിക്കുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഹയര്‍സെക്കന്‍ററി ഹൈസ്കൂള്‍ ലയനത്തിനായുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ വീണ്ടും പ്രതിപക്ഷം രംഗത്ത്. കമ്മിറ്റിയിലെ ശുപാര്‍ശകള്‍ തുഗ്ലക് പരിഷ്കാരത്തിന് സമാനമാണെന്നും തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

കമ്മറ്റിക്കെതിരെ അധ്യാപക സംഘടനകൾ നടത്തുന്ന പ്രതിഷേധത്തിന് പ്രതിപക്ഷത്തിന്‍റെ പിന്തുണയുണ്ടാകും. പ്രതിഷേധ സൂചകമായി ഈ വര്‍ഷത്തെ സംസ്ഥാന-ജില്ല തല പ്രവേശനോത്സവം പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ബഹിഷ്കരിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. സ്കൂള്‍ തല പ്രവേശനോത്സവങ്ങള്‍ ബഹിഷ്കരിക്കില്ലെന്നും എന്നാല്‍ വിദ്യഭ്യാസ മന്ത്രിയുടെ എല്ലാ പരിപാടികളും പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ബഹിഷ്കരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button