ന്യൂ ഡല്‍ഹി : എന്‍.സി.പി – കോണ്‍ഗ്രസ് ലയനം നടന്നേക്കുമെന്ന് സൂചന. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. പവാറിന്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഒരു മണിക്കൂര്‍ ഇരുവരും സംസാരിച്ചു. ലയന വിഷയമാണ് ചർച്ച ചെയ്തതെന്നാണ് സൂചന.
കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നും രാജ്യസന്നദ്ധത അറിയിച്ച ശേഷം നേതാക്കളുമായുള്ള കൂടിക്കാഴ്ചകളെല്ലാം രാഹുല്‍ ഗാന്ധി ഒഴിവാക്കിയിരുന്നു. ഇതിനിടയിലാണ് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിന്റെ വസതിയിലെത്തി രാഹുൽ കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്നാണ് എന്‍.സി.പി – കോണ്‍ഗ്രസ് ലയന നീക്കം നടക്കുന്നതായുള്ള സൂചനകള്‍ പുറത്ത് വന്നത്.
ലോക്സഭ പ്രതിപക്ഷ നേതൃപദവി ഉറപ്പിക്കുകയാണ് ലക്ഷ്യം. പ്രതിപക്ഷ കക്ഷി പദവിക്ക് ആകെ അംഗസംഖ്യയുടെ 10 ശതമാനവും നേതൃപദവിക്ക് 55 സീറ്റും ആവശ്യമാണ്. കോണ്‍ഗ്രസിന് ഇതിനായി കുറവുള്ള സീറ്റ് എന്‍.സി.പിയുടെ 5 സീറ്റില്‍ നിന്നും ലഭിക്കും. സെപ്തംബര്‍ – ഒക്ടോബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പും ലയനത്തിന് പിന്നിലെ കാരണമാണ്.
Post Your Comments