ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാതട്ടിപ്പ് കേസിൽ ലണ്ടനിൽ റിമാൻഡിലായ രത്നവ്യാപാരി നീരവ് മോദി ജാമ്യം തേടി കോടതിയിൽ വീണ്ടും അപേക്ഷ സമർപ്പിച്ചു. ക്രൗൺ പ്രോസിക്യൂഷൻ സർവീസ് (സിപിഎസ്) ജാമ്യാപേക്ഷയിൽ ജൂൺ 11ന് വാദം കേൾക്കുമെന്ന് അറിയിച്ചു.
കഴിഞ്ഞദിവസം നീരവ് മോദിയുടെ റിമാൻഡ് കാലാവധി ജൂണ്‍ 27 വരെ ലണ്ടൻ കോടതി നീട്ടിയിരുന്നു. . ഇന്ത്യക്ക് വിട്ടുനൽകിയാൽ ഏതുജയിലിലായിരിക്കും തടവിലിടുക എന്നതിനെ സംബന്ധിച്ച് 14 ദിവസത്തിനകം വിവരങ്ങൾ നൽകണമെന്നു കോടതി ആവശ്യപ്പെട്ടു. ബാങ്കിനെ കബളിപ്പിച്ചതിലൂടെ നീരവ് മോദിയാണോ പ്രധാന നേട്ടമുണ്ടാക്കിയതെന്ന് ജഡ്ജി ചോദിച്ചിരുന്നു. കേസ് ജൂൺ 27ന് പരിഗണിക്കുമെന്നു കോടതി അറിയിച്ചു. നീരവ് മോദി വാൻഡ്സ് വർത്ത് ജയിലിലാണ് ഇപ്പോൾ കഴിയുന്നത്.
Post Your Comments