KeralaLatest NewsIndia

മഞ്ചേരിയിൽ പതിനാല് വയസ്സുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ആൾക്ക് ശിക്ഷ വിധിച്ചു

മഞ്ചേരി: പതിനാലു വയസുകാരിയെ ബലാത്‌സംഗം ചെയ്‌ത്‌ ഗര്‍ഭിണിയാക്കിയ കേസില്‍ വയോധികനു പത്തുവര്‍ഷം കഠിന തടവും 50,000 രൂപ പിഴയും. പാലക്കാട്‌ മാങ്കുറിശി മങ്കര കക്കോട്‌ ചേങ്ങാട്ടുതൊടി ചാമി(64)യെയാണു മഞ്ചേരി പോക്‌സോ സ്‌പെഷല്‍ കോടതി ജഡ്‌ജി എ.വി. നാരായണന്‍ ശിക്ഷിച്ചത്‌.2017 മാര്‍ച്ചിലാണു കേസിനാസ്‌പദമായ സംഭവം.

മൂന്നു തവണ പ്രതി ലൈംഗിക പീഡനത്തിനിരയാക്കിയതിനെത്തുടര്‍ന്നു കുട്ടി ഗര്‍ഭിണിയാവുകയായിരുന്നു. കുട്ടിയെ ഗര്‍ഭഛിദ്രത്തിനു വിധേയയാക്കിയെങ്കിലും ഡി.എന്‍.എ. പരിശോധനാ ഫലം പ്രതിക്കെതിരായിരുന്നു.പിഴയടച്ചില്ലെങ്കില്‍ ആറുമാസം അധികതടവ്‌ അനുഭവിക്കണം.

shortlink

Post Your Comments


Back to top button