കൊച്ചി : മക്കളുമായി ഓഫീസില്‍ വരരുതെന്ന് ജീവനക്കാർക്ക് നിർദ്ദേശം നൽകി കെഎസ്‌ആര്‍ടിസി. ഉത്തരവ് ലംഘിക്കുന്ന ജീവനക്കാര്‍ക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കും. കുട്ടികളുമായി ജീവനക്കാർഎത്തുമ്പോൾ അത് ഓഫീസിലെ പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്ന് കണ്ടെത്തിയതോടെയാണ് പുതിയ തീരുമാനമെടുത്തത്.
ഓഫീസുകള്‍, യൂണിറ്റുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവിടങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഓഫീസ് സമയത്ത് കുട്ടികളെ കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ പാലിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് പ്രത്യേക സര്‍ക്കുലര്‍ ഇറക്കിയത്.
Post Your Comments