ന്യൂഡല്‍ഹി: ഏക സിവില്‍കോഡ് നടപ്പാക്കുന്നതിനായി ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നോട്ടീസിന് മറുപടി നല്‍കേണ്ടത്.നിയമ കമ്മീഷനും നോട്ടീസ് അയച്ചിട്ടുണ്ട്.
ജൂലൈ 8ന് ഹരജി വീണ്ടും പരിഗണിക്കും.ഭരണഘടനയുടെ 14, 15, 44 വകുപ്പുകള്‍ ഉള്‍കൊണ്ട് ഏക സിവില്‍കോഡിനായി കരട് തയാറാക്കണമെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായ് ആണ് കോടതിയില്‍ ഹരജി നല്‍കിയത്.
വ്യക്തി നിയമം റദ്ദ് ചെയ്യണമെന്നും രാജ്യത്തെ എല്ലാ പൗരന്മാരും ഏകസിവില്‍ കോഡിന് കീഴില്‍ വരണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.1965മുതല്‍ ഗോവയില്‍ ഏകസിവില്‍ കോഡ് നടപ്പാക്കിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ഏകീകൃത സിവില്‍കോഡ് ഭരണഘടന ആര്‍ട്ടിക്കിള്‍ 44ല്‍ ഉള്‍പ്പെടുത്തണമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.
ഏക സിവില്‍കോഡിന്റെ കരട് രൂപം മൂന്ന് മാസത്തിനകം തയാറാക്കാനായി ജുഡീഷ്യല്‍ കമീഷനെയോ ഉന്നതാധികാര സമിതിയെയോ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്. വിവിധ മതങ്ങളിലെയും വിഭാഗങ്ങളിലെയും വികസിത രാജ്യങ്ങളിലും നിലനില്‍ക്കുന്ന നിയമങ്ങള്‍ പരിഗണിച്ച് തയാറാക്കുന്ന കരട് രൂപം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച് 60 ദിവസത്തേക്ക് ജനാഭിപ്രായം മനസിലാക്കണമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments