പിന്നാക്ക വിഭാഗ വികസന വകുപ്പ് ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന മത്സരപ്പരീക്ഷാ പരിശീലന ധനസഹായ പദ്ധതി എംപ്ലോയബിലിറ്റി എൻഹാൻസെമന്റ് പ്രോഗ്രാമിൻ എംപാനൽ ചെയ്യുന്നതിന് പ്രശസ്തമായ പരിശീലന സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിനകത്ത് അഞ്ച് വർഷത്തിലധികമായി പ്രവർത്തിക്കുന്ന, രജിസ്‌ട്രേഷൻ ഉളള, മെഡിക്കൽ/എൻജിനിയറിങ്, ബാങ്കിങ്, സിവിൽ സർവീസ്, GATE/MAT/NET/UGC എന്നീ മത്സരപരീക്ഷാ പരിശീലന കോഴ്‌സുകൾ നടത്തുന്ന സ്ഥാപനങ്ങളെയാണ് എംപാനൽ ചെയ്യുന്നത്. അപേക്ഷാഫോമിന്റെ മാതൃകയും, വിശദ വിവരങ്ങൾ ഉൾപ്പെടുന്ന വിജ്ഞാപനവും www.bcdd.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷാ ഫോമും അനുബന്ധ രേഖകളും ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, അയ്യൻകാളി ഭവൻ നാലാം നില, കനകനഗർ, വെളളയമ്പലം, കവടിയാർ പി.ഒ, തിരുവനന്തപുരം-3 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അവസാന തിയതി ജൂൺ 15. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്കവിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടണം. ഫോൺ – എറണാകുളം മേഖലാ ഓഫീസ് – 0484 2429130, കോഴിക്കോട് മേഖലാ ഓഫീസ് – 0495 2377786.
Post Your Comments