കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹമാധ്യമം വഴി അപമാനിച്ചെന്ന പരാതിയുമായി ഇരിക്കൂരിലെ ഡിവൈഎഫ്‌ഐ പ്രവർത്തകർ. ഇതുമായി ബന്ധപ്പെട്ട് ബ്ലാത്തൂര്‍ മഞ്ഞാങ്കരി സ്വദേശിയായ യുവാവിനെതിരെ ഡിവൈഎഫ്‌ഐ കല്യാട് മേഖല കമ്മിറ്റി പോലീസിൽ പരാതി നൽകി. എല്‍ഡിഎഫ് സര്‍ക്കാര്‍ 1000 ദിവസം, വോട്ട് ചെയ്ത എല്ലാവര്‍ക്കും നല്ല നമസ്‌കാരം, ഇന്നാ പിടിച്ചോ എന്നു പറഞ്ഞ് മുഖ്യമന്ത്രിയുടെ അശ്ലീല ഫോട്ടോ സഹിതം ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തിരുന്നു. ഈ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെയാണ് പരാതി നല്‍കിയിരിക്കുന്നത്. കൂടുതല്‍ അന്വേഷണത്തിനായി പരാതി പോലീസ് സൈബര്‍ സെല്ലിന് കൈമാറും.
Post Your Comments