ഭുവനേശ്വര്‍: ഇന്ത്യയിലെ അവസാന ഒറാങുട്ടാനായ ബിന്നി ചത്തു. ഡീഷയിലെ നന്ദന് കാനന്‍ മൃഗശാലയിലായിരുന്നു ബിന്നി ഉണ്ടായിരുന്നത്. 41 വയസ് പ്രായമുണ്ടായിരുന്നു കുരങ്ങിന്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയിലാണ് ബിന്നി അന്ത്യശ്വാസം വലിച്ചതെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. 2003-ലാണ് ബിന്നിയെ പൂനയില്‍നിന്ന് ഒഡീഷയില്‍ എത്തിക്കുന്നത്.
Post Your Comments