ലേ: സിയാച്ചിന്‍ യുദ്ധഭൂമിയുടെ സംരക്ഷണ ചുമതലയിലുണ്ടായിരുന്ന കേണല്‍ ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. കേണല്‍ രോഹിത് സിങ് സോളങ്കിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച ഇദ്ദേഹം ജോലിക്കിടെ തന്റെ സര്‍വ്വീസ് റിവോള്‍വര്‍ കൊണ്ട് തലയ്ക്ക് വെടിവച്ചെന്നാണ് സൂചന. ഉടന്‍ തന്നെ ഏറ്റവും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നുവെന്നുമാണ് വാർത്ത. അതേസമയം കേണല്‍ വെടിയുതിര്‍ത്തെന്ന കാര്യം സ്ഥിരീകരിച്ച സൈനിക വക്താവ് മരണ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ ജമ്മു കാശ്മീര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
വെടിവെച്ച ഉടന്‍ തന്നെ സൈന്യത്തിന്റെ ക്വിക് റെസ്പോണ്‍സ് ടീം ഇദ്ദേഹത്തെ ലെ യിലെ ആശുപത്രിയില്‍ എത്തിച്ചുവെന്നാണ് സൈനിക വക്താവ് വ്യക്തമാക്കിയിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 5400 മീറ്റര്‍ ഉയരത്തിലുള്ള ഇവിടെ ഓക്സിജന്‍ വളരെ കുറവാണ്. ആരോഗ്യപ്രശ്‌നങ്ങൾ മൂലം വിഷാദരോഗം,വിഭ്രാന്തി,ഓര്‍മ്മക്കുറവ്,അവ്യക്തമായ സംഭാഷണം, മസ്തിഷ്കത്തിലെ വെള്ളക്കെട്ട് മുതലായ രോഗങ്ങളും ചിലര്‍ക്കുണ്ടാകാറുണ്ട്.
Post Your Comments