Latest NewsKerala

40 വർഷങ്ങൾക്ക് ശേഷം സംസാരശേഷി ലഭിച്ചു ; അമ്പരപ്പ് മാറാതെ ഒരു നാട്

കോഴിക്കോട് : 40 വർഷങ്ങൾ സംസാരശേഷിയില്ലാതിരുന്ന ഒരാൾക്ക് പെട്ടെന്നൊരു ദിവസം സംസാരശേഷി ലഭിച്ചു. ഇതോടെ അമ്പരപ്പിലായിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്ത അരൂരിലെ തോലേരി പരേതരായ കണാരന്‍ കല്യാണി ദമ്പതിമാരുടെ മകന്‍ ബാബു (52) ആണ് പെട്ടെന്ന് ഒരുദിവസം സംസാരിച്ചു തുടങ്ങിയത്.

കണ്ണംകുളം എല്‍.പി. സ്‌കൂളില്‍ നാലാംതരത്തില്‍ പഠിക്കുന്നതുവരെ ബാബു സംസാരിച്ചിരുന്നു. പെട്ടെന്ന് ഒരുനാള്‍ സംസാരിക്കാന്‍ കഴിയാതെയായി. പിന്നീട് ബാബുവിന് പരസഹായം നിര്‍ബന്ധമായിവന്നു. ഒറ്റയ്ക്ക് വീടുവിട്ടിറങ്ങാതായി. അതിനിടയിലാണ് ബുധനാഴ്ച വൈകീട്ട് പെട്ടെന്ന് സംസാരശേഷി തിരിച്ചുകിട്ടിയത്.

സഹോദരന്‍ രാജന്റെ വീട്ടില്‍നിന്ന് ഇറങ്ങുന്നതുകണ്ടപ്പോള്‍ ‘ഇതെങ്ങോട്ടാ പോകുന്ന’തെന്ന് ചോദിച്ചപ്പോഴാണ് പെട്ടെന്ന് ‘ചെത്തിലേക്കെ’ന്ന് (മറ്റൊരു സഹോദരന്‍ താമസിക്കുന്ന വീട്) ബാബു മറുപടി പറഞ്ഞത്. ഇതോടെ വീട്ടുകാരും നാട്ടുകാരും അമ്പരപ്പിലായി.

കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് ചായ കുടിച്ചുപോകാമെന്ന് ബാബു വ്യക്തമായാണ് പറഞ്ഞത്. വിദേശത്തുനിന്ന് വിളിക്കുന്ന ബന്ധുക്കളോടും ഫോണില്‍ കൃത്യമായി സംസാരിക്കുന്നുണ്ട്. കുന്നുമ്മല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ സിന്ധുവിന്റെ നേതൃത്വത്തില്‍ ബാബുവിനെ പരിശോധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button