KeralaLatest News

വി.മുരളീധരനേയും കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിച്ചേക്കുമെന്ന് സൂചന

പാര്‍ട്ടിയിലെ സീനിയോറിറ്റി കണക്കിലെടുത്താണ് അദ്ദേഹത്തെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്

ന്യൂഡല്‍ഹി: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ വി.മുരളീധരനെ കേന്ദ്ര മന്ത്രിസഭയിലേയ്ക്ക് പരിഗണിച്ചേക്കുമെന്ന് സൂചന.

ആന്ധ്രയിലായിരുന്ന മുരളീധരനോട് ഡല്‍ഹിയിലെത്താന്‍ നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം വ്യാഴാഴ്ച രാവിലെ അവിടെ എത്തിയിട്ടുണ്ട്.

നിലവില്‍ രാജ്യസഭാംഗമായ മുരളീധരന്‍ എബിവിപിയിലൂടെ രാഷ്ട്രീയത്തിലെത്തിയത്. പാര്‍ട്ടിയിലെ സീനിയോറിറ്റി കണക്കിലെടുത്താണ് അദ്ദേഹത്തെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

അതേസമയം കേരളത്തില്‍ കേരളത്തില്‍ നിന്ന് ഒന്നില്‍കൂടുതല്‍ പേര്‍ മന്ത്രിയാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മന്ത്രി സഭയിലേയ്ക്ക് മുരളീധരനും കുമ്മനത്തിനുമാണ് സാധ്യത കൂടുതലെങ്കിലും രാജ്യസഭാംഗമായ സുരേഷ് ഗോപിയും കഴിഞ്ഞ മന്ത്രിസഭയില്‍ അംഗമായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനവുമാണ് പരിഗണനയിലുണ്ട്. കുമ്മനത്തിനോടും ഇന്ന് ഡല്‍ഹിയിലെത്താന്‍ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button