അമേരിക്കയുടെ കറന്‍സി നിരീക്ഷണ പട്ടികയില്‍ നിന്ന് ഇന്ത്യന്‍ രൂപയെ ഒഴിവാക്കാൻ ധാരണയായി. കറന്‍സി വിനിമയത്തിലെ പ്രകടനം മെച്ചപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
അമേരിക്കയുടെ ട്രഷറി ഡിപാര്‍ട്ട്മെന്റിന്റെ അര്‍ധ വാര്‍ഷിക വിദേശ വിനിമയ റിപ്പോര്‍ട്ടിലാണ് ഇന്ത്യന്‍ രൂപയെ കറന്‍സി നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി അറിയിച്ചത്. കറന്‍സികളുടെ വിനിമയ നയങ്ങളുടെ അടിസ്ഥാനത്തിലാണ് നിരീക്ഷണ പട്ടിക തയ്യാറാക്കുക. സംശയം ഉളവാക്കുന്നതും അമേരിക്കന്‍ ഡോളറിന് ഭീഷണി ഉണ്ടാക്കുന്നതുമായ നയങ്ങള്‍ പിൻപറ്റുന്ന കറന്‍സികളെ പട്ടികയില്‍ ഉള്‍പ്പെടുത്തും. ഒക്ടോബറില്‍ ഇന്ത്യന്‍ രൂപ ഈ പട്ടികയിലുണ്ടായിരുന്നു. എന്നാൽ അടുത്ത നാളിൽ ഗുണപരമായ പ്രകടനം ഇന്ത്യൻ രൂപ കാഴ്ച വെച്ചതിന്റെ അടിസ്ഥാനത്തിലാണ് രൂപയെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.
രൂപയുടെ മൂല്യം നിരന്തരം ചാഞ്ചാടിക്കൊണ്ടിരിക്കുന്നതും ദുര്‍ബലമാകുന്നതും മൂലം ഡോളറിന് ഇന്ത്യന്‍ രൂപ ഒരു ഭീഷണിയല്ലെന്നതും കാരണമായി. എന്നാൽ ചൈനയുടെ കറന്‍സി പട്ടികയില്‍ നിലനിര്‍ത്തിയിട്ടുണ്ട്.
Post Your Comments