ദുബായ്: സ്വന്തം പ്രായത്തിലുള്ള എല്ലാ കുട്ടികളും പുറത്തും മറ്റും കളിക്കുമ്പോള്‍ മഹിന ഘനീവ എന്ന കൊച്ചു പെണ്‍കുട്ടിക്ക് അതൊന്നും ചെയ്യാന് കഴിഞ്ഞിരുന്നില്ല.ടെട്രല്‍ജിയ ഓഫ് ഫാലോട്ട് എന്ന ഹൃദയത്തെ ബാധിക്കുന്ന അസുഖം മൂലം താജിക് സ്വദേശിയായ മഹിനയ്ക്ക് ജന്മനാ ഹൃദയത്തന് നാല് വൈകല്യങ്ങള്‍ ഉണ്ടായിരുന്നു.
എന്നാല്‍ മഹിനയക്ക് അഞ്ചര വയസ്സു പ്രായമുള്ളപ്പോള്‍ ദുബായിലെ ഡോക്ടര്‍മാരുടെ സഹായത്തോടെ അവള്‍ ജീവിതത്തിലേ്ക്ക് തിരിച്ചു വന്നു. ഇന്ന് ഒമ്പത് വയസ്സുള്ള അവള്‍ തീര്‍ത്തും ആരോഗ്യവതിയാണ്. അതിനവള്‍ നന്നദി പറയുന്നത് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനോടാണ്.
ഷെയ്ഖ് മുഹമ്മദ് റൗണ്ട് അല്‍ മക്തൂം ഹുമൈനിറ്റേറിയന്‍ ആന്റ് ചാരിറ്റബിള്‍ എസ്റ്റാബ്ലിഷ്‌മെന്റിനു കീഴിലുള്ള മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്‌സ് (എംബിആര്‍ഐജി) അംഗങ്ങളായിരുന്നു മഹിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍. 2017-ല്‍ അവരുടെ ആദ്യത്തെ ദൗത്യവുമായി താജിക്കിസ്താനിലേക്ക് യാത്ര ചെയ്തപ്പോഴാണ് മഹിനെയുടെ രോഗ വിവരത്തെ കുറിച്ച് ഡോക്ടര്‍മാര്‍ അറിയുന്നതും അവളുടെ രോഗം ചികിത്സിച്ചു ഭേ്ദമാക്കുന്നതും. ഇതുപോലെ 200 ഓളം പാവപ്പെട്ട കുട്ടികളുടെ ചികിത്സക്കായി ഷെയ്ക്ക് മുഹമ്മദ് ഫൗണ്ടേഷന്‍ സഹായം നല്‍കിയിരുന്നു.
താനിന്ന് സന്തോഷവതിയായിരിക്കുന്നതിന്റെ കാരണം തന്നെ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂറും അദ്ദേഹത്തിന്റെ ഫൗണ്ടേഷനുമാണെന്നുമാണ് ് മഹിന പറയുന്നത്.
Post Your Comments