കൊച്ചി: ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ നടക്കാനിരിക്കെ പ്രധാനമന്ത്രിയുടെ പേരില്‍ പൂജകള്‍ നടത്തി ബിജെപി പ്രവര്‍ത്തകര്‍. വിവിധ ക്ഷേത്രങ്ങളിലാണ് പ്രധാനമന്ത്രിയുടെ പേരും നാളും പറഞ്ഞ് പൂജകള്‍ നടത്തുന്നത്. നരേന്ദ്ര മോദി അനിഴം നക്ഷത്രം എന്ന പേരിലാണ് വഴിപാട് രസീത് എഴുതുന്നത്.
അധികാരത്തിൽ എത്തുമ്പോൾ അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യത്തിനും മികച്ച പ്രവര്‍ത്തനത്തിനുമായി ക്ഷേത്രങ്ങളില്‍ പൂജകള്‍ നടത്തി ബിജെപി പ്രവര്‍ത്തകര്‍.വ്യാഴാഴ്ച രായമംഗലം കൂട്ടുമഠം സുബ്രഹിമണ്യസ്വാമി ക്ഷേത്രത്തില്‍ പ്രത്യേക വഴിപാടുകള്‍ നടന്നു. ഗണപതിഹോമം, പാലഭിഷേകം, നെയ് വിളക്ക് എന്നിവയാണ് മോദിയുടെ പേരില്‍ നടത്തിയത്. ഇത് കൂടാതെ കളമ്പൂക്കാവ് ദേവിക്ഷേത്രത്തില്‍ 30 ന് വിശേഷാല്‍ ചുറ്റുവിളക്കോടെ ദീപാരാധന നടത്തും.
കര്‍മപഥങ്ങളില്‍ കരുത്തോടെ ഇരിക്കുന്നതിനും വിഘ്നങ്ങൾ മാറാനും വേണ്ടിയുള്ള പ്രാര്‍ത്ഥനകളോടെയാണ് വഴിപാട് നടത്തുന്നതെന്നാണ് മണ്ഡലം ജനറല്‍ സെക്രട്ടറി പ്രകാശ് കെ. റാം പറഞ്ഞത്.
Post Your Comments