കൊച്ചി : ഫുഡ് ഡെലിവറി ആപ്പായ ‘സ്വിഗ്ഗി’യിലെ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തില്‍. കൃത്യമായ വേതനം ജീവനക്കാർക്ക് നൽകുന്നില്ല എന്ന പരാതിയിലാണ് സമരം ആരംഭിച്ചത്. ഫേസ്ബുക്ക് പേജിലൂടെയാണ് സമരം നടത്താൻ പോകുന്നവെന്ന തീരുമാനം കൊച്ചിയിലെ ജീവനക്കാർ ജനങ്ങളെ അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ
പ്രിയപ്പെട്ട നാട്ടുകാരെ അധികാരികളെ ,
ഞങ്ങള്‍ കൊച്ചിയില്‍ സ്വിഗ്ഗി എന്ന ഭക്ഷണ വിതരണ കമ്ബനിയില്‍ ജോലി ചെയ്യുന്ന ഡെലിവറി തൊഴിലാളികളാണ്. ദിവസവും രാവും പകലും ജോലിചെയ്ത് , കൊച്ചി സിറ്റിയിലെ വലിയൊരു ജനവിഭാഗത്തിനു ഭക്ഷണമെത്തിക്കുന്ന ഞങ്ങളെ മാന്യമായ കൂലി തരാതെ സ്വിഗ്ഗി കമ്ബനി ചൂഷണം ചെയ്യുകയാണ്.
ആയതിനാല്‍ ഞങ്ങള്‍ സ്വിഗ്ഗിയുടെ പ്രവര്‍ത്തനം സ്തംഭിക്കും വിധം പണിമുടക്ക് സമരത്തിലാണ്.
ഞങ്ങളെന്നും കാണുന്ന ഞങ്ങളുടെ കസ്റ്റമേഴ്‌സും, ഞങ്ങളുടെ സ്വന്തം ഹോട്ടലുടമകളും ഹോട്ടല്‍ തൊഴിലാകളും, പൊതുജനങ്ങളും, അധികാര സ്ഥാപനങ്ങളും ഈ സമരത്തിന് പിന്തുണ നല്കണമെന്ന് അപേക്ഷിക്കുന്നു.
ഞങ്ങളുടെ കുടുംബം പട്ടിണിയാകാത്തിരിക്കാന്‍, ഞങ്ങളുടെ വിദ്യാഭ്യാസം നിലക്കാതിരിക്കാന്‍…. മാന്യമായ വേതനം ഉറപ്പാക്കും വരെ അനിശ്ചിത കാലത്തേക്ക് ഞങ്ങള്‍ സമരത്തിലാണ്……
Post Your Comments