Latest NewsIndia

ഒ​ബി​സി, എ​സ്‌​സി-​എ​സ്ടി വി​ഭാ​ഗ​ക്കാ​ര​നെ​യും പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: ഒ​ബി​സി, എ​സ്‌​സി-​എ​സ്ടി വി​ഭാ​ഗ​ക്കാ​ര​നെ​യും കോൺഗ്രസ് അ​ധ്യ​ക്ഷ സ്ഥനത്തേക്ക് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​യ്ക്കു​മെ​ന്ന തീ​രു​മാ​ന​ത്തി​ല്‍ മാറ്റമില്ലെന്നും രാഹുൽ അറിയിച്ചു. ഒരു ദേശീയ മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

രാഹുൽ രാജിയില്‍നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പു​തി​യ അ​ധ്യ​ക്ഷ​നെ ക​ണ്ടെ​ത്താ​ന്‍ ആ​റുമാ​സ​ത്തെ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട നേ​താ​ക്ക​ളോ​ടു പ​ര​മാ​വ​ധി ഒ​രു മാ​സ​ത്തെ സ​മ​യം അ​നു​വ​ദി​ക്കാ​മെ​ന്നും അ​തു​വ​രെ ആ ​പ​ദ​വി​യി​ല്‍ ഇ​രി​ക്കാ​മെ​ന്നും രാ​ഹു​ല്‍ പറഞ്ഞുവെന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button