ന്യൂഡല്‍ഹി: ഒബിസി, എസ്സി-എസ്ടി വിഭാഗക്കാരനെയും കോൺഗ്രസ് അധ്യക്ഷ സ്ഥനത്തേക്ക് പരിഗണിക്കണമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും രാഹുൽ അറിയിച്ചു. ഒരു ദേശീയ മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
രാഹുൽ രാജിയില്‍നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ ആറുമാസത്തെ സമയം ആവശ്യപ്പെട്ട നേതാക്കളോടു പരമാവധി ഒരു മാസത്തെ സമയം അനുവദിക്കാമെന്നും അതുവരെ ആ പദവിയില്‍ ഇരിക്കാമെന്നും രാഹുല്‍ പറഞ്ഞുവെന്നും സൂചനയുണ്ട്.
Post Your Comments