Latest NewsKerala

വ്യാജരേഖ കേസ് ; വൈദികര്‍ ചോദ്യം ചെയ്യലിനായി ഹാജരായി

കൊച്ചി: കർദ്ദിനാളിനെതിരെ വ്യാജരേഖ ചമച്ചക്കേസിൽ പ്രതികളായ വൈദികര്‍ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരായി. ഫാ.പോള്‍ തേലക്കാട്ടും ഫാ. ആന്റണി കല്ലൂക്കാരനുമാണ് ആലുവ ഡിവൈഎസ്പി ഓഫീസിൽ ഹാജരായത്. നിലവിൽ ചോദ്യം ചെയ്യൽ നടക്കുകയാണ്.

രാവിലെ 10 മണിയോടെയാണ് അഭിഭാഷകര്‍ക്കൊപ്പം ഇരുവരും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്.അവശ്യമെങ്കില്‍ കേസില്‍ മൂന്നാം പ്രതിയായ ആദിത്യനെയും പ്രതികള്‍ക്കൊപ്പം ചോദ്യം ചെയ്യാന്‍ പോലീസ് വിളിച്ചു വരുത്തും. ഒന്നാം പ്രതിയായ ഫാ. പോള്‍ തേലക്കാട്ടും, നാലാം പ്രതിയായ ഫാ. ആന്റണി കല്ലൂക്കാരനും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇരുവരും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി അറിയിച്ചിരുന്നു.

ഇരുവരെയും രണ്ട് മുറികളിരുത്തിയാണ് ചോദ്യം ചെയ്യുന്നത്. അന്വേഷണ സംഘത്തിലെ വിവിധ ഉദ്യോഗസ്ഥരും ആലുവ ഡിവൈഎസ്പി ഓഫീസില്‍ എത്തിയിട്ടുണ്ട്. നാലാം പ്രതി ഫാദര്‍ ടോണി കല്ലൂക്കാരന്‍റെ നിര്‍ദ്ദേശപ്രകാരമാണ് മൂന്നാം പ്രതി ആദിത്യന്‍ വ്യാജരേഖ തയ്യാറാക്കിയതെന്നാണ് പൊലീസ് പറയുന്നത്. ആദിത്യന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫാദര്‍ ടോണി കല്ലൂക്കാരനെ ചോദ്യം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button