ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞയുടെ ഒരുക്കങ്ങൾ നടക്കുകയാണ്. സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന് ഏഴുമണിക്ക് രാഷ്ട്രപതി ഭവനിൽ നടക്കും. മോദി സഭയിലെ മന്ത്രിമാരുടെ പട്ടിക ഇന്നലെ തയ്യാറാക്കിയിരുന്നു. അതിനിടയിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്കും രാജ്യത്തിനായി ജീവന് ബലി അര്‍പ്പിച്ച സൈനികര്‍ക്കും മോദി ആദരാജ്ഞലികള്‍ അര്‍പ്പിക്കാൻ മോദി മറന്നില്ല.
രാജ്ഘട്ടിലും അടല്‍ സമാധിയിലും ദേശീയ യുദ്ധ സ്മാരകത്തിലുമെത്തി മോദി പുഷ്പാഞ്ജലി അര്‍പ്പിച്ചു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും മോദിയോടൊപ്പം ഉണ്ടായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങില്‍ മോദിക്കൊപ്പം രാജ്നാഥ് സിംഗ്, നിതിന്‍ഗഡ്കരി, പ്രകാശ് ജാവദേക്കര്‍, രവിശങ്കര്‍ പ്രസാദ്, പീയൂഷ് ഗോയല്‍, സ്മൃതി ഇറാനി, നിര്‍മ്മല സീതാരാമന്, നരേന്ദ്രസിംഗ് തോമര്‍, അര്ജുന് മേഘ്വാള് തുടങ്ങി ഒന്നാം മോദി സര്‍ക്കാരിലെ പ്രമുഖരും ഏതാനും പുതുമുഖങ്ങളും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. 6,500 അതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കും.കേരളത്തില്‍ നിന്ന് അല്‍ഫോണ്‍സ് കണ്ണന്താനം, വി.മുരളീധരന് എം.പി, മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് എന്നിവരെയാണ് മന്ത്രിസഭയിലേക്ക് വോളിച്ചുവെന്നാണ് സൂചന.
Post Your Comments