തിരുവനന്തപുരം•കേരളത്തില്‍ നിന്നുള്ള ലോക്‌സഭാംഗം കൊടിക്കുന്നില്‍ സുരേഷ് പതിനേഴാം ലോക്‌സഭയിലെ പ്രോ ടേം സ്പീക്കറായേക്കും. ലോക്‌സഭയിലെ സീനിയറായ അംഗം എന്ന നിലയിലാണ് കോണ്‍ഗ്രസ് എംപി കൊടിക്കുന്നിലിന് പ്രോ ടേം സ്പീക്കറാകാന്‍ അവസരം ലഭിക്കുന്നത്. സുരേഷിനേക്കാള്‍ സീനിയറായ മറ്റ് രണ്ട് എംപിമാരായ മേനക ഗാന്ധിയും സന്തോഷ് ഗാങ്ങ്വാറും പുതിയ മന്ത്രിസഭയിലെ അംഗങ്ങളാകുന്നതിനാലാണ് ഏഴാം തവണ പാര്‍ലമെന്റംഗമാകുന്ന കൊടിക്കുന്നിലിന് സീനിയോറിറ്റി ലഭിക്കുന്നത്.
അടൂര്‍ ലോക്‌സഭാമണ്ഡലത്തില്‍ നിന്ന് 1989, 91, 96, 99വര്‍ഷങ്ങളിലും മാവേലിക്കര മണ്ഡലത്തില്‍ നിന്ന് 2009, 2014,ലും ം വിജയിച്ചാണ് കൊടിക്കുന്നില്‍ ലോക്‌സഭയിലെത്തിയത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിലും മാവേലിക്കര മണ്ഡലത്തില്‍ നിന്ന് ജയിച്ചതോടെ ഏഴാം തവണയും ലോക്‌സഭാംഗമാകാനുള്ള ഭാഗ്യവും അദ്ദേഹത്തിന് ലഭിച്ചു. പുതിയ ലോക്‌സഭാ സ്പീക്കറെ തെരഞ്ഞെടുക്കും വരെയാണ് പ്രോ ടേം സ്പീക്കറുടെ ഉത്തരവാദിത്തം. പുതിയതായി എത്തിയ അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കേണ്ടതും പ്രോ ടേം സ്പീക്കറാണ്. സത്യപ്രതിജ്ഞ ചെയ്ത അംഗങ്ങള്‍ പുതിയ സ്‌പേീക്കറെയും ഡപ്യൂട്ടി സ്പീക്കറേയും തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പ്രോ ടേം സ്പീക്കറുടെ റോള്‍ അവസാനിക്കും.
Post Your Comments