കോട്ടയം: കെവിന്‍ വധക്കേസുമായി ബന്ധപ്പെട്ട സസ്പെന്‍ഷനിലായിരുന്ന എസ് ഐ ഷിബുവിനെ സര്‍വ്വീസില്‍ തിരിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ രംഗത്ത്. എസ് ഐയെ തിരിച്ചെടുത്ത സംഭവം അറിഞ്ഞില്ലെന്ന് ബെഹ്‌റ പറഞ്ഞു. കോട്ടയം എസ്‌പിയോട് സംസാരിച്ചശേഷം വിഷയത്തെക്കുറിച്ച് സംസാരിക്കാമെന്ന് ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.എസ്‌ഐയെ തിരിച്ചെടുത്തത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയയം ആരോപണ വിധേയനായ എസ്‌ഐ ഷിബുവിനെതിരെ വകുപ്പുതല നടപടി സ്വീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്‌ഐ ആയി തരം താഴ്ത്തി. ഷിബുവിനെ ഇടുക്കിയിലേയ്ക്ക് സ്ഥലം മാറ്റുകയും ചെയ്തു. എറണാകുളം റെയ്ഞ്ച് ഐജിയാണ് ഇതുസംബന്ധിച്ച് ഉത്തരവിക്കിയത്. സസ്‌പെന്‍ഷനിലായിരുന്ന ഷിബുവിനെ തിരിച്ചെടുത്തത് വലിയ വിവാദമായിരുന്നു.
Post Your Comments