ന്യൂ ഡൽഹി : വി മുരളീധരന്‍റെ കേന്ദ്രമന്ത്രിസ്ഥാനത്തെ കുറിച്ച് പ്രതികരിച്ച് കെ സുരേന്ദ്രൻ. ബിജെപി മുൻ സംസ്ഥാന അധ്യക്ഷനായിരുന്ന വി മുരളീധരൻ കേന്ദ്ര മന്ത്രിയാകുന്നത് കേരളത്തിലെ എല്ലാ ജനങ്ങൾക്കും വളരെ സന്തോഷം നൽകുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു . വി മുരളീധരൻ വളരെയേറെ അനുഭവ സമ്പത്തുള്ള, മിടുക്കനായ നേതാവാണ്. അപ്പോൾ മലയാളികളുടെ പ്രതിനിധിയായി കേന്ദ്ര മന്ത്രിസഭയിലെത്തുന്നത് എല്ലാ മലയാളികൾക്കും അഭിമാനമാണ്. കേരളത്തിന്‍റെ വികസനത്തിനായി പലകാര്യങ്ങളും ചെയ്യാൻ കഴിയുന്ന വ്യക്തിയാണ് വി മുരളീധരനെന്നും കേരളത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിൽ മുരളീധരൻ സജീവ സാന്നിധ്യമായി ഉണ്ടാവുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Post Your Comments