Latest NewsKerala

ഡിജിപിയുടെ ഉത്തരവ് നിലനില്‍ക്കെ പോലീസുകാര്‍ക്ക് അടിമ പണി

തിരുവനന്തപുരം: ഡിജിപിയുടെ ഉത്തരവ് കാറ്റില്‍ പറത്തി പോലീസ് ഉദ്യാഗസ്ഥര്‍ക്ക് അടിമ പണി. ഡിജിപി ചെയര്‍മാനായ തിരുവനന്തപുരം എസ് എ പി ക്യാമ്പിലെ കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള സാധനങ്ങള്‍ ഇറക്കുന്നതായി പോലീസുകാരെ ഉപയോഗിക്കുന്നു. പോലീസ് ഉദ്യാഗസ്ഥരെക്കൊണ്ട് മറ്റ് ജോലികള്‍ ചെയ്യിക്കരുതെന്ന ഡിജിപിയുടെ സര്‍ക്കുലര്‍ നിലനില്‍ക്കെയാണ് ഈ ലംഘനം.

സാധനങ്ങള്‍ മാറ്റുന്നതിനായി കേന്ദ്രീയ വിദ്യാലയത്തിന് പ്രത്യേക തുകയിരിക്കെയാണ് ഇതിനായി പോലീസുകാരെ നിയോഗിച്ചിരിക്കുന്നത്. പേരൂര്‍ക്കട എസ് എ പി ക്യാമ്പിലെ പോലീസ് ബാരക്കില്‍ പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രീയ വിദ്യാലയത്തുിനായി അടുത്തിടെ പുതിയ കെട്ടിടം പണികഴിപ്പിച്ചിരുന്നു. ഇവിടേയ്ക്കാണ് പഴയ കെട്ടിടത്തില്‍ഡ നിന്നും മേശയും കസേരയും അടക്കമുള്ള സാധനങ്ങള്‍ മാറ്റുന്നത്.

ഒരു മാസം മുമ്പ് പാസിംഗ് ഔട്ട് കഴിഞ്ഞ പോലീസുകാരെയാണ് ചുമട്ടു ജോലി ഏല്‍പ്പിച്ചിരിക്കുന്നത്. ആഭ്യന്തര പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞവരോട് ഇനി ജയിക്കണമെങ്കില്‍ ജോലിക്കിറങ്ങണമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്. പോലീസുകാരെ ദാസ്യപ്പണിക്ക് നിയോഗിക്കുന്നുവെന്ന് വിവാദം കെട്ടടങ്ങുന്നതിനു മുമ്പാണ് പുതിയ വിവാദം. അതേസമയം ബാരക്കില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ സഹായം നല്‍കിയതാണെന്നാണ് കമാണ്ടന്റ് ടിഎഫ് സേവ്യര്‍ പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button