Latest NewsKerala

പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു;വീട്ടമ്മയ്ക്ക് പരിക്ക്

രാജപുരം : പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് പരിക്ക്. ഒടയംചാല്‍ ആലടുക്കം പട്ടികവര്‍ഗ കോളനിയിലെ ബിന്ദു(33)വിനാണ് പരിക്കേറ്റത്. പൊള്ളലേറ്റ് അബോധാവസ്ഥയിലായ ബിന്ദുവിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ബുധനാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ബിന്ദു രാത്രിയിലേക്കുള്ള ഭക്ഷണം പാചകം ചെയ്യാന്‍ പാചകവാതക സ്റ്റൗ കത്തിക്കുന്നതിനിടെ സിലിന്‍ഡറില്‍നിന്ന് തീ ഉയരുകയായിരുന്നു. ഇതുകണ്ട് ബിന്ദു ഉടന്‍ അടുക്കളയില്‍നിന്ന് പുറത്തേക്ക് ഇറങ്ങി ഓടി. അല്പസമയത്തിനകം സിലിന്‍ഡര്‍ പൊട്ടിത്തെറിക്കുകയും വീടിന് തീപിടിക്കുകയുമായിരുന്നു. ബിന്ദു കൃത്യസമയത്ത് ഓടി രക്ഷപ്പെട്ടതിനാൽ ജീവൻ രക്ഷിക്കാനായി.

എന്നാല്‍ ഇവരുടെ ഓലമേഞ്ഞ വീടും റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബിന്ദുവിന്റെ മകളും പ്ലസ്ടു വിദ്യാര്‍ഥിനിയുമായ രജിതയുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളുമടക്കം വിലപ്പെട്ട രേഖകള്‍ പൂര്‍ണമായും കത്തി നശിച്ചു. സിലിന്‍ഡറില്‍ നിന്ന് പാചകവാതകം ചോര്‍ന്നതാകാം അപകടകാരണമെന്ന് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button