തൃശൂർ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിലെ കോച്ചിങ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത്‌സിന്റെ കേച്ചേരി തണൽ ചാരിറ്റബിൾ സൊസൈറ്റി, കിഴക്കേകോട്ട എക്‌സൽ അക്കാദമി (ബിഷപ്പ്‌സ് ഹൗസ്) സെന്ററുകളിൽ സൗജന്യ പിഎസ്‌സി പരിശീലനത്തിന് അപേക്ഷിക്കാം.
കൂടാതെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് ജൂലൈ ഒന്നു മുതൽ എല്ലാ ഞായറാഴ്ച്ചകളിലും രണ്ടാം ശനിയാഴ്ച്ചകളിലും പരിശീലനം നൽകും. 80 ശതമാനം സീറ്റുകൾ മുസ്ലീം വിഭാഗത്തിനും 20 ശതമാനം സീറ്റുകൾ മറ്റു ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾക്കുമായി സംവരണം ചെയ്തിരിക്കുന്നു. താൽപര്യമുളളവർ ജൂൺ പത്തിനകം അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം എല്ലാ സർട്ടിഫിക്കറ്റിന്റെയും ഫോട്ടോകോപ്പി, രണ്ട് ഫോട്ടോ, തിരിച്ചറിയൽ കാർഡിന്റെ കോപ്പി എന്നിവ സമർപ്പിക്കേണ്ടതാണ്. അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കും പരിശീലന കേന്ദ്രവുമായി നേരിട്ടോ ഫോൺ മുഖേനയോ ബന്ധപ്പെടുക. ഫോൺ : 9747520181, 9048862981, 0480-2804859, 9495278764, 9207376699, 0487-2322520.
Post Your Comments