Latest NewsKeralaCinemaMollywood

പ്രമുഖ ചലച്ചിത്ര-നാടക നടി അന്തരിച്ചു

തുറവൂർ : പ്രമുഖ ചലച്ചിത്ര-നാടക നടിയും സംസ്ഥാന അവാര്‍ഡ് ജേതാവുമായ പുന്നശ്ശേരി കാഞ്ചന(89) അന്തരിച്ചു. സംസ്‌ക്കാരം വെളളിയാഴ്ച്ച പകല്‍ രണ്ടിന് പട്ടണക്കാട് പുന്നശ്ശേരിയിലെ വീട്ടുവളപ്പില്‍ നടക്കും.

15ആം വയസില്‍ നാടകവേദിയിലെത്തി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നാടകങ്ങളിലൂടെ തന്റെ അഭിനയജീവിതം ആരംഭിച്ചു. 50 ഓളം നാടകട്രൂപ്പുളിലായി 1500 ഓളം നാടകങ്ങളിലും ഉദയ, മെറിലാന്‍ഡ് സിനിമാ ട്രൂപ്പുകളുടേതടക്കം നൂറോളം ചിത്രങ്ങളിലും അഭിനയിച്ചു. പ്രേം നസീര്‍, സത്യന്‍,തിക്കുറിശ്ശി, കൊട്ടക്കാരക്കര, മധു, ബിജു മേനോന്‍, മഞ്ജു വാര്യര്‍, പ്രിയാമണി തുടങ്ങിയവരുടെ ചിത്രങ്ങളില്‍ വേഷമിട്ടു. 2016ല്‍ പുറത്തിറങ്ങിയ ഓലപ്പീപ്പിയിലൂടെ മികച്ച സഹനടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരം സ്വന്തമാക്കി.

പരേതനായ നടന്‍ കുണ്ടറ ഭാസിയാണ് ഭര്‍ത്താവ്. മക്കള്‍: പരേതനായ പ്രദീപ്,പ്രേംലാല്‍. മരുമക്കള്‍: ഷീന, രജിമോള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button