ബകു: ഇംഗ്ലീഷ് കരുത്തരായ ചെല്‍സിയും ആഴ്സണലും ഏറ്റുമുട്ടിയപ്പോള്‍ യൂറോപ്പ ലീഗ് കിരീടം ചെല്‍സിക്ക് സ്വന്തം. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ആഴ്‌സണലിനെ ചെല്‍സി മുട്ടുകുത്തിച്ചത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് എല്ലാ ഗോളുകളും പിറന്നത്. 49ാം മിനിറ്റില്‍ ഒലിവറാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നീട് 60ാം മിനിറ്റില്‍ പെദ്രോ ലീഡുയര്‍ത്തി. 65ാം മിനിറ്റില്‍ ഹസാഡിന്റെ ആദ്യ ഗോള്‍ പിറന്നു.
69ാം മിനിറ്റില്‍ അലക്‌സ് ലോബിയിലൂടെ ആഴ്‌സണല്‍ തിരിച്ചടിച്ചെങ്കിലും ഫലം കാണാതെപോവുകയായിരുന്നു. പ്രീമിയര്‍ ലീഗില്‍ ചെല്‍സി മൂന്നാം സ്ഥാനക്കാരായും ആഴ്സണല്‍ അഞ്ചാം സ്ഥാനക്കാരുമായാണ് ഫിനിഷ് ചെയ്തത്. ചെല്‍സി 2013 ല്‍ യൂറോപ്പാ ലീഗ് നേടിയിട്ടുണ്ട്. എന്നാല്‍ ആഴ്സണലിന് ഇതുവരെ ആ ഭാഗ്യമുണ്ടായിട്ടില്ല. പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനക്കാരായതോടെ ചെല്‍സി ചാംപ്യന്‍സ് ലീഗ് ഫുട്ബോളിന് യോഗ്യത നേടിയിട്ടുണ്ട്.
Post Your Comments