കെംപെഗൗഡ: അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലെ ഷോപ്പില്‍ തീപിടിത്തം. ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലെ ഷോപ്പിലാണ് തീപിടിത്തം ഉണ്ടായത്. ബുധനാഴ്ച രാവിലെയാണ് വിമാനത്താവളത്തിലെ പാര്‍ക്കിംഗിനു സമീപമുള്ള ഷോപ്പില്‍ തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
തീപിടിത്തമുണ്ടായ ഉടനെ അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണച്ചു. ശീതളപാനീയവും ആഹാരസാധനങ്ങളും വില്‍ക്കുന്ന ഷോപ്പിനാണ് തീപിടിച്ചത്.
Post Your Comments