ഡമാസ്കസ് : തീവ്രവാദികളുടെ താവളമായ വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഇദ്ലിബ് പ്രവിശ്യയില്‍ സര്‍ക്കാര്‍ സേന നടത്തിയ ശക്തമായ ബോംബാക്രമണത്തില്‍ 9 കുട്ടികള്‍ ഉള്‍പ്പെടെ 21 പേര് കൊല്ലപ്പെട്ടു. ആലെപ്പോ പ്രവിശ്യയിലെ കഫര്‍ ഹലാബ് ഗ്രാമത്തിലെ തിരക്കേറിയ തെരുവില്‍ 9 പേര് കൊല്ലപ്പെട്ടു. ഒരു ആശുപത്രിയിലും ബോംബ് പതിച്ച് കനത്ത നാശമുണ്ടായി. ജനത്തിരക്കേറിയ തെരുവുകളിലും ആശുപത്രികളിലും മറ്റും ബോംബ് പതിച്ചതില്‍ കടുത്ത ജനരോഷം ഉയരുന്നുണ്ട്.
റഷ്യയുടെ പിന്തുണയുള്ള സര്‍ക്കാര്‍ സേന കഴിഞ്ഞ 2 ദിവസമായി ഭീകരര്‍ക്കെതിരെ കനത്ത ആക്രമണം തുടരുകയാണ്. ഒലീവു തോട്ടങ്ങളും മറ്റു കൃഷിയിടങ്ങളും കത്തിയെരിയുന്നതിന്റെ ഉപഗ്രഹ ചിത്രം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 2 മാസത്തിനുള്ളില്‍ 229 പേര് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ആയിരത്തോളം പേര്‍ക്കു പരുക്കേറ്റു. രണ്ടര ലക്ഷത്തിലേറെ പേര് ഭവനരഹിതരായി. സര്‍ക്കാര്‍ സേനയുടെ തുടര്‍ച്ചയായ ആക്രമണവും ഭീകരരുടെ പ്രത്യാക്രമണവും വടക്കുപടിഞ്ഞാറന്‍ സിറിയയെ തകര്‍ത്തു തരിപ്പണമാക്കിയിട്ടുണ്ട്.
ഏഴ് വര്‍ഷമായി തുടരുന്ന ആഭ്യന്തര സംഘര്‍ഷത്തിന് സിറിയയില്‍ ഇനിയും അറുതിയായിട്ടില്ല. സിറിയയിലെ വിമതപ്രദേശമായ ദക്ഷിണ ദര്‍ആ പ്രവിശ്യയില്‍ വിമതപോരാളികള്‍ക്കെതിരേ സിറിയന്‍ സേന ആക്രമണം ശക്തമാക്കിയതോടെ പതിനായിരക്കണക്കിന് പ്രദേശവാസികള്‍ ഇവിടെ നിന്നും പാലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴും സൈന്യത്തിന്റെയും സര്‍ക്കാരിന്റെയും ആക്രമണ പ്രത്യാക്രമണങ്ങളില്‍ ഗത്യന്ത്രമില്ലാതെ നെട്ടോട്ടമോടുന്നത്.
Post Your Comments