![](/wp-content/uploads/2019/05/fish-aqrm-800.jpg)
കൊല്ലം:കൂറ്റൻ മറൈൻ അക്വേറിയം ബീച്ചിൽ പൂർത്തിയാകുന്നു. അപൂർവങ്ങളായ കടൽ മത്സ്യങ്ങളുടെയും ശുദ്ധജലമത്സ്യങ്ങളുടെയും ശേഖരം ടൂറിസ്റ്റുകളെ ഏറെ ആകർഷിക്കുന്നതാകും. 24 മത്സ്യ ടാങ്കുകൾ അക്വേറിയത്തിൽ സജ്ജീകരിക്കും.
ഓരോ ടാങ്കിനും1.8 മീറ്റർ നീളവും 60 സെന്റീമീറ്റർ വീതിയും 45 സെന്റീമീറ്റർ പൊക്കവുമുണ്ടാകും. മിസ‌് കേരള, ഗ്രീൻമ്യൂവൽ, ഹെർമിറ്റ്, ഡിസ്ക്കസ് ഫിഷ് തുടങ്ങിയ ശുദ്ധജല മത്സ്യങ്ങളും എയ്ഞ്ചൽ ഫിഷ്, ക്ലൗൺഫിഷ്, സ്റ്റാർഫിഷ്, ലയൺഫിഷ്, സീഎയ്ഞ്ചൽ, ഈൽ,സ്നാപ്പർ, ബാംബുഷാർക്ക് തുടങ്ങിയ കടൽ മത്സ്യങ്ങളും ശേഖരത്തിലുണ്ടാകും.
Post Your Comments