Latest NewsKerala

നാളെ വിജയാഹ്ലാദ ദിനം

തിരുവനന്തപുരം•നരേന്ദ്ര മോദി പ്രധാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന നാളെ (മെയ് 30) വിജയാഹ്ലാദ ദിനമായി ആഘോഷിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള ആഹ്വാനം ചെയ്തു.

സംസ്ഥാനവ്യാപകമായി ആഹ്ലാദ പ്രകടനങ്ങളും മധുര പലഹാരങ്ങളുടെ വിതരണവും സംഘടിപ്പിക്കാൻ പിള്ള ബിജെപി പ്രവർത്തകരോട് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു. നവഭാരത നിർമ്മിതിക്ക് നരേന്ദ്ര മോദിയും ദേശീയ ജനാധിപത്യ സഖ്യവും നിർണായകമായ ഒരു നാഴികക്കല്ല് കൂടി കടക്കുകയാണ് നാളെ വീണ്ടും അധികാരം ഏൽക്കുന്നത്തിലൂടെ. ഈ നൂറ്റാണ്ട് ഇന്ത്യയുടേതാക്കി മാറ്റുകയാണ് മോദിയുടെ ദൗത്യം എന്നും പിള്ള പ്രവർത്തകരെ ഓർമിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button