Latest NewsIndia

പാക് ചാരന്മാരെന്നു സംശയിക്കുന്ന രണ്ടു പേരെ പിടികൂടി

ശ്രീനഗര്‍: പാക് ചാരന്മാരമെന്നും സംശയിക്കുന്ന രണ്ടു പേരെ സൈന്യം അറസ്റ്റ് ചെയ്തു. ജമ്മു കാശ്മിരിലെ സൈനിക ക്യാമ്പിനു സമീപത്തു നിന്ന് സംശയാസ്പദമായ സാഹചര്യത്തിലാണ് ഇവരെ കണ്ടെത്തിയത്. ഇരുവരും ക്യാമ്പിന് പുറത്ത് വീഡിയോകളും ചിത്രങ്ങളും പകര്‍ത്തുകയായിരുന്നുവെന്ന് സൈനിക വക്താവ് പറഞ്ഞു.

രത്നുചക്ക് സൈനിക ക്യാംപിന് പാരമണ്ഡല്‍ മോര്‍ഹില്‍ പട്രോളിങ് നടത്തുകയായിരുന്ന സൈനികരാണ് സംശയാസ്ദമായ സാഹചര്യത്തില്‍ ഇവരെ കണ്ടെത്തിയത്. ഇവര്‍ കത്വ, ഡോഡ സ്വദേശികളാണ്. ഇവര്‍ക്ക് പാക് ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് ഒദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു. പോലീസിനു കൈമാറിയ ഇവരെ ചോദ്യം ചെയ്തു വരികയാണ്.

പോലീസ് ഇവരുടെ ഫോണുകള്‍ പരിശോധിച്ചതില്‍ നിന്ന് കസ്റ്റഡിലെടുക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ചില വീഡിയോ ദൃശ്യങ്ങള്‍ അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. ചില പാക് സ്വദേശികളുമായി ഇവര്‍ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നതായും വ്യക്തമായതായും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button