ന്യൂദൽഹി: തെരഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച ടൈം മാഗസിൻ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നിലപാട് തിരുത്തി വീണ്ടും ലേഖനം പ്രസിദ്ധികരിച്ചു. മോദിയെ ഇന്ത്യയുടെ ഭിന്നിപ്പിന്റെ മേധാവി എന്നാണ് ആദ്യം വിമർശിച്ചെങ്കിൽ പുതിയ ലേഖനത്തിൽ ഇന്ത്യക്കാരെ ഒന്നിപ്പിക്കുന്ന നേതാവാവെന്നാണ് ടൈം വിശേഷിപ്പിച്ചിരിക്കുന്നത്.
ദശാബ്ദങ്ങൾക്കിടയിൽ മറ്റൊരു പ്രധാനമന്ത്രിക്കും കഴിയാത്തത് പോലെ മോദി ഇന്ത്യയെ ഒന്നിപ്പിക്കുന്നു എന്ന തലക്കെട്ടോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മനോജ് ലാദ്വ എഴുതിയ ലേഖനം ചൊവ്വാഴ്ചയാണ് ടൈം മാഗസിൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത്. പിന്നോക്ക സമുദായത്തിൽ ജനിച്ചു എന്നുള്ളതാണ് മോദിയെ ഐക്യത്തിന്റെ വക്താവാക്കിയത്.
ഈ തെരഞ്ഞെടുപ്പിൽ മോദി ചെയ്തതുപോലെ കഴിഞ്ഞ അഞ്ച് ദശാബ്ധക്കാലത്ത് മറ്റൊരു പ്രധാനമന്ത്രിയും ഇന്ത്യയിലെ വോട്ടർമാരെ ഒന്നിപ്പിച്ചില്ല. സാമൂഹിക പുരോഗമന സ്വഭാവമുള്ള നയങ്ങളിലൂടെ മോദി ഇന്ത്യൻ ജനതയുടെ പട്ടിണി മാറ്റിയെന്നും ലേഖനം വിലയിരുത്തുന്നു.
Post Your Comments