ന്യൂഡല്‍ഹി : ടൈം മാസിക പുറത്തിറക്കിയ 2021ലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ വാര്‍ഷിക പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. മുൻ വർഷങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രധാന നേതാക്കളിൽ ഒരാളായി ഇടം നേടിയിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ,സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ ആദാര്‍ പൂനവാലെയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്റ് കമല ഹാരിസ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ഹാരി രാജകുമാരന്‍, മേഗന്‍ രാജകുമാരി, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് എന്നിവരും പട്ടികയിലുണ്ട്.
‘ഒരു സ്വതന്ത്ര രാഷ്‌ട്രമെന്ന നിലയില്‍ 74 വര്‍ഷത്തിനിടയില്‍ ഇന്ത്യയ്‌ക്ക് മൂന്ന് പ്രധാന നേതാക്കളുണ്ടായിരുന്നു – ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, നരേന്ദ്ര മോദി’, മോദിയുടെ ടൈം പ്രൊഫൈലില്‍ പറയുന്നു.
താലിബാന്‍ സഹസ്ഥാപകന്‍ മുല്ല അബ്ദുല്‍ ഗനി ബരാദറിനെ അയാളുടെ ടൈം പ്രൊഫൈലില്‍ ‘വളരെ അപൂര്‍വ്വമായി പരസ്യ പ്രസ്താവനകളോ അഭിമുഖങ്ങളോ നല്‍കുന്ന, നിശബ്ദനായ രഹസ്യസ്വഭാവമുള്ള മനുഷ്യന്‍’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
Post Your Comments