തിരുവനന്തപുരം: ട്രോളന്മാരെ തളയ്ക്കാന്‍ നിയമനിര്‍മാണം വേണമെന്ന് ആവശ്യം. ചൊവ്വാഴ്ച ചോദ്യോത്തരവേളയില്‍ പി.കെ. ശശിയും പി.സി. ജോര്‍ജുമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇരുവരുടേയും ആവശ്യം കേട്ടപാടെ നിയമസഭയില്‍ കൂട്ടച്ചിരി പടര്‍ന്നു.
സമൂഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്തി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്ത് വൃത്തികേടും പറയുന്ന അവസ്ഥയാണെന്നും ഇവരുടെ ആക്രമണത്തിന് വിധേയരാവാത്ത എത്രപേര്‍ നിയമസഭയിലുണ്ടാകുമെന്നും ശശി ചോദിച്ചു. വായില്‍ വിരലിട്ടാല്‍ കടിക്കാത്ത ആറോ ഏഴോ പേരുണ്ടാകും. ശശി വിമര്‍ശനമുന്നയിക്കുകയും ചെയ്തു. ചില ട്രോളന്മാര്‍ ഉണ്ട്. വല്ലാത്ത രൂപത്തിലാണ് ഇവന്മാരുടെ ആക്രമണം. ആളെ തിരിച്ചറിയാന്‍ കഴിയാത്ത നമ്പറില്‍നിന്ന് ഫോണ്‍കോളുകളും സന്ദേശങ്ങളും വരുകയാണെന്നും പലരും ആത്മഹത്യയുടെ വക്കിലാണെന്നും ശശി പറഞ്ഞതോടെ സഭയിലാകെ കൂട്ടച്ചിരി പടര്‍ന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ തയാറാകുമോയെന്നും പി.കെ. ശശി മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിച്ചു. എന്തായാലും കാര്യങ്ങള്‍ ഏറെക്കുറേ ശരിയാണെന്ന് സഭ ശരിവെയ്ക്കുകയും ചെയ്തു.
Post Your Comments