പാര്‍ട്ടി പ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടമായവരെ മറക്കാതെ നരേന്ദ്രമോദി. മെയ് 30 ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇവരുടെ കുടുംബാംഗങ്ങളെ പ്രത്യേകം ക്ഷണിച്ചാണ് മോദി അവരോടുള്ള ആദരവ് അറിയിക്കുന്നത്.
കൊല്ലപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ക്ക് ചടങ്ങില്‍ പ്രത്യേക സൗകര്യം ഒരുക്കാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പശ്ചിമബംഗാളിലാണ് ഏറ്റവുമധികം ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഇവിടെ അമ്പതിലധികം പേര്‍ക്കാണ് രാഷ്ട്രീയപോരാട്ടത്തില്‍ ജീവന്‍ നഷ്ടമായത്. അതേസമയം ബംഗാളില്‍ ബിജെപിയുടെ മുഖ്യഎതിരാളിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയും സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കും.
ചടങ്ങിലേക്ക് ഏഴായിരം പേര്‍ക്ക് മാത്രമേ ക്ഷണമുളളു. ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, മ്യാന്‍മര്‍, തായ്‌ലന്‍ഡ് തുടങ്ങിയ അയല്‍രാജ്യങ്ങളിലെ നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിച്ച മോദി പക്ഷേ പാകിസ്ഥാനെ ഒഴിവാക്കുകയും ചെയ്തു.
Post Your Comments