Latest NewsIndia

രാഹുല്‍ തീരുമാനം മാറ്റുമോ? കുത്തിയിരിപ്പു സമരവുമായി പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി : പുതിയ അധ്യക്ഷനെ ഉടന്‍ കണ്ടത്തണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. രാഹുല്‍ രാജി വെച്ചാല്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി പദം ഒഴിയുമെന്ന് സച്ചിന്‍ പൈലറ്റ് പാര്‍ട്ടിയെ അറിയിച്ചു. രാഹുല്‍ കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാത്തതിനെ തുടര്‍ന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ഡല്‍ഹി യാത്ര റദ്ദാക്കി. രാഹുല്‍ രാജി തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുപ്പ് സമരം നടത്തി.

രാഹുല്‍ അധ്യക്ഷ പദവി ഒഴിഞ്ഞാല്‍ രാജിവെക്കുമെന്ന് അറിയിച്ച് കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തി. രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനു പുറമേ എം.എല്‍.എമാരും ചില പി.സി.സി അധ്യക്ഷന്‍മാരും ഇക്കാര്യം വ്യക്തമാക്കി. രാഹുല്‍ കാഴ്ചകള്‍ക്ക് തയ്യാറാകാത്തതിനെ തുടര്‍ന്ന് പ്രിയങ്ക ഗാന്ധി വഴിയാണ് നേതാക്കള്‍ ആശയവിനിമയം നടത്തുന്നത്. ഇതിനിടെ രാഹുല്‍ അധ്യക്ഷ പദവിയില്‍ തുടരണമെന്ന് ആവശ്യപ്പെട്ട് രാഹുലിന്റെ വസതിക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുപ്പ് സമരം നടത്തി.

രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷ പദവിയില്‍ നിന്നുള്ള രാജി സന്നദ്ധത തീരുമാനം ഒരാഴ്ച പിന്നിടുമ്പോള്‍ അതിസങ്കീര്‍ണ അന്തരീക്ഷമാണ് കോണ്‍ഗ്രസില്‍ ഉടലെടുക്കുന്നത്. രാഹുല്‍ ഗാന്ധിയെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ് മുതിര്‍ന്ന നേതാക്കള്‍. യു.പി.എ ഘടക കക്ഷികളുടെ സമ്മര്‍ദ്ദവുമുണ്ട്. എന്നാല്‍ നേരിട്ടുള്ള കൂടിക്കാഴ്ചകള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും വഴങ്ങാതെ തുടരുകയാണ് രാഹുല്‍. പുതിയ അധ്യക്ഷനെ ഉടന്‍ കണ്ടെത്തണമെന്നാണ് രാഹുലിന്റെ നിര്‍ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button