കൊച്ചി : സുരേഷ് കല്ലട ബസിലെ യാത്രക്കാരെ ബസ് ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ വീണ്ടും പോലീസിന്റ ഒത്തുകളി. ഡിവൈഎസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിന് മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന മനുഷ്യവകാശ കമ്മീഷന്റെ നിർദ്ദേശം പോലീസ് അവഗണിച്ചു.
ഏപ്രിൽ 21നാണ് കല്ലട ഗ്രൂപ്പിന്‍റെ തിരുവനന്തപുരം – ബെംഗളുരു ബസിൽ യാത്രക്കാരായ ചെറുപ്പക്കാരെ ബസിലെ ജീവനക്കാരും ഗുണ്ടകളും ചേര്‍ന്ന് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കുകയും ബസിൽ നിന്ന് ഇറക്കി വിടുകയും ചെയ്തത്. സോഷ്യൽ മീഡിയ വഴിയാണ് സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. കേസിൽ ഏഴുപേരെയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്.
Post Your Comments