ഇസ്ലാമാബാദ്: പാകിസ്ഥാന്റെ വ്യോമമേഖലയില്‍ വിദേശ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീട്ടി. ഫെബ്രുവരി 26 മുതല്‍ മൂന്ന് മാസമായി വിദേശ യാത്രാ വിമാനങ്ങള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് പാക് വ്യോമമേഖലയില്‍ പ്രവേശിക്കാനാകുമായിരുന്നില്ല. ഇന്ത്യ – പാക് സംഘര്‍ഷാവസ്ഥ ലഘൂകരിക്കാന്‍ ഇന്ത്യയുടെ ഭാഗത്തു നിന്ന് നടപടികളൊന്നുമുണ്ടാകാത്തതിനെത്തുടര്‍ന്നാണ് നിരോധനം നീട്ടിയതെന്നാണ് പാക് പക്ഷം. ഇന്ന് അവസാനിക്കേണ്ടിയിരുന്ന നിരോധനം ജൂണ്‍ 15 വരെയാണ് നീട്ടിയത്.
പുല്‍വാമ ആക്രമണത്തിന് പകരമായി ബാലാകോട്ടില്‍ ഇന്ത്യ പ്രത്യാക്രമണം നടത്തിയപ്പോഴാണ് പാകിസ്ഥാന്‍ സ്വന്തം വ്യോമമേഖലയില്‍ വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. എയര്‍ ഇന്ത്യക്കും ഇതിലൂടെ ദിനം പ്രതി 5 മുതല്‍ 7 കോടി രൂപ വരെ നഷ്ടമുണ്ട്. ഇന്ധനം നിറയ്ക്കാനും സ്റ്റോപ്പോവറിനുമായി പാകിസ്ഥാന്‍ ഒഴിവാക്കി വേണം ഇനി എയര്‍ ഇന്ത്യക്ക് ഉള്‍പ്പടെ സഞ്ചരിക്കാന്‍. പാക് നിരോധനത്തെത്തുടര്‍ന്ന് മധ്യേഷ്യയിലൂടെ യൂറോപ്പിലേക്കും അമേരിക്കയിലേക്കും സര്‍വീസുകള്‍ നടത്തിയിരുന്ന പല വിമാനക്കമ്പനികള്‍ക്കും വിമാനങ്ങള്‍ വഴി തിരിച്ചു വിടേണ്ടി വന്നിരുന്നു.
Post Your Comments